കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം കാ​ണി​ച്ച പോ​പ്പു​ല​ർ ഫ്ര​ണ്ട് തെ​ക്കും​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ
Sunday, October 2, 2022 12:37 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​വും ക​രു​ത​ക്കാ​ടും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം കാ​ണി​ച്ച പോ​പ്പു​ല​ർ ഫ്ര​ണ്ട് തെ​ക്കും​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്തു. പ​ന​ങ്ങാ​ട്ടു​ക്ക​ര സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ ബാ​ദു​ഷ(26)​യെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ദി​ത്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സി​ഐ കെ. ​മാ​ധ​വ​ൻ​കു​ട്ടി, എ​സ്ഐ​മാ​രാ​യ ആ​ന്‍റ​ണി ക്രോ​മ​സ​ണ്‍ അ​റു​ജ, എ.​എ. ത​ങ്ക​ച്ച​ൻ, എ​സ്‌‌​സി​പി​ഒ​മാ​രാ​യ എ. ​സ​ജീ​വ്, എ.​വി. ബ്രി​ജേ​ഷ്, സിം​സ​ണ്‍ പ്ര​സാ​ദ്, മ​ധു​സു​ധ​ന​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.