തൃശൂർ: ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റായി പി.കെ.എ. ജലീലിനെയും സെക്രട്ടറിയായി ജിജി ജോർജിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സജീവ് മഞ്ഞില - വൈസ് പ്രസിഡന്റ്, ജോസ് കവലക്കാട്ട് - ട്രഷറർ, കുരിയപ്പൻ എരിഞ്ഞേരി, ടി.എ. ശ്രീകാന്ത്, പി.കെ. ഹാരിഫ് - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെയും തെരഞ്ഞെടുത്തു.
ആൻഡ്രൂസ് മഞ്ഞില, ഇ.ബി. ബിപിൻ, ആൽഫ്രഡ് എൻ. ഡേവിഡ്, കെ.ജെ. ജോസ്, ഷൈൻ തറയിൽ, സിജോ ചിറക്കേക്കാരൻ, സി.ജി. സുരേന്ദ്രൻ, കെ.പി. വർഗീസ്, ടി.പി. സീതാരാമൻ, ജോണ്‍ ചിറ്റിലപ്പിള്ളി, ടോജോ മാത്യു, കെ.എം. പരമേശ്വരൻ, സോളി തോമസ്, ടോഫി നെല്ലിശേരി, എ.ജി. സജീഷ്, പി.എസ്. കിരണ്‍ എന്നിവരാണു മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ.