ഷാജിക്കു ശ്ര​വ​ണ സ​ഹാ​യമേകി മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍
Saturday, October 1, 2022 12:59 AM IST
തൃ​ശൂ​ര്‍: കു​ട്ടി​ക്കാ​ലം മു​ത​ല്‍​ക്കേ കേ​ള്‍​വി​പ​രി​മി​ധി ഉ​ണ്ടാ​യി​രു​ന്ന ഷാ​ജി​ക്കു മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ ശ്രവണസഹായം.

ഒ​രു ല​ക്ഷം രൂ​പയുടെ അ​ത്യാ​ധു​നി​ക ശ്ര​വ​ണ സ​ഹാ​യി​ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജി​ംഗ് ട്ര​സ്റ്റി വി.പി. ന​ന്ദ​കു​മാ​ര്‍ ഷാ​ജി​ക്കു കൈ​മാ​റി. മ​ണ​പ്പു​റം ഹെ​ഡ് ഓ​ഫീ​സി​ലായിരുന്നു ച​ട​ങ്ങ്്.
ഷാ​ജിയുടെ അവ​സ്ഥ സൂ​ചി​പ്പി​ച്ച് വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.ഡി. ഷി​നി​ത അ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണു സ​ഹാ​യം നല്കി യത്. മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​പ്പ​ഴ​ഞ്ചേ​രി കോ​ള​നി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​യാ​യ "സാ​യൂ​ജ്യ'ത്തിന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ കൂ​ടി​യാ​ണ് ഷാ​ജി ​- സു​ജ ദ​മ്പ​തി​ക​ള്‍. പ​ദ്ധ​തി​ക്കുകീ​ഴി​ല്‍ കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് പ​തി​മൂ​ന്നോ​ളം പു​തി​യ വീ​ടു​ക​ളും മൂ​ന്നു വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.
ച​ട​ങ്ങി​ല്‍ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍ സി​ഇ​ഒ ജോ​ര്‍​ജ് ഡി. ദാ​സ്, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​ര്‍​ജ് മോ​റേ​ലി, ചീ​ഫ് മാ​നേ​ജ​ര്‍ ട്രീ​സ സെ​ബാ​സ്റ്റ്യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.ഡി. ഷി​നി​ത, വാ​ര്‍​ഡ് മെ​മ്പര്‍ ഷി​ഹാ​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.