ഉൗ​ര​ക​ത്ത​മ്മ​ തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ​ കു​ല​വാ​ഴവി​താ​ന​ം
Saturday, October 1, 2022 12:55 AM IST
ചേ​ർ​പ്പ്: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉൗ​ര​ക​ത്ത​മ്മ​തി​രു​വ​ടി ക്ഷേ​ത്ര​ത്തി​ൽ​ കു​ല​വാ​ഴ വി​താ​ന​ത്തി​നു​ള്ള വാ​ഴക്കു​ല​ക​ൾ ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി തു​ട​ങ്ങി.

വി​വി​ധ ഭാ​ഗ​ത്തു​നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന കാഴ്ചക്കു​ല​ക​ൾ ക്ഷേ​ത്ര ഗോ​പു​ര​ത്തി​ന്‍റെ അ​റ​യി​ൽ പ​ഴി​പ്പി​ച്ച​തി​നുശേ​ഷം ദു​ർ​ഗാ​ഷ്ട​മി ദി​വ​സ​മാ​യ മൂന്നിന് ​വൈ​കീ​ട്ട് ക്ഷേ​ത്ര പ​ടി​ഞ്ഞാ​റെ ന​ട​പു​ര​യി​ൽ അ​ല​ങ്ക​രി​ക്കും.

സ്വ​ർണ ശോ​ഭ​യേ​കു​ന്ന കാ​ഴ്ച കാ​ണു​വാ​ൻ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് എ​ത്തി​ച്ചേ​രു​ക. വി​ജ​യ​ദ​ശ​മി നാ​ളി​ൽ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു ദേ​വി പ്ര​സാ​ദ​മാ​യി കാ​ഴ്ചക്കു​ല​ക​ൾ തി​രി​കെ ന​ൽ​കും.