"പു​ന​രു​ജ്ജീ​വ​ന ചി​കി​ത്സ' സി​പി​ആ​ർ പ​രി​ശീ​ല​ന ക്ലാ​സ്
Friday, September 30, 2022 12:47 AM IST
തൃ​ശൂ​ർ: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സാ​മൂഹ്യ സം​രം​ഭ​മാ​യ ഹ​ലോ റേ​ഡി​യോ​യു​ടെ​യും തൃ​ശൂ​ർ അ​മ​ല കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച "പു​ന​രു​ജ്ജീ​വ​ന ചി​കി​ത്സ' സി​പി​ആ​ർ പ​രി​ശീ​ല​ന ക്ലാ​സ് ഫാ.​ ഡേ​വി​സ് ചി​റ​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി. ചാ​ക്കോ ജോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
പു​തു​ജീ​വ​ന പ​രി​ശീ​ല​ന​ത്തെ കു​റി​ച്ച് അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജി​ക്ക​ൽ നേ​ഴ്സിം​ഗി​ലെ അ​സി. പ്ര​ഫ. കെ. ​ഡോ​ൺ ജോ​സ് ക്ലാ‌​സെ​ടു​ത്തു. നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.
ഹ​ലോ റേ​ഡി​യോ ആ​ർ​ജെ സി​ജി സ്വാ​ഗ​ത​വും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജെ​യ്ൻ ജെ.​തേ​റാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.