‘വ​യോ​ജ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ചാ​ല​ക ശ​ക്തി​യാ​വ​ണം’
Thursday, September 29, 2022 12:36 AM IST
കേ​ച്ചേ​രി/ തൃ​ശൂർ: ജ​ന​സം​ഖ്യ​യി​ൽ 14 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ചാ​ല​ക ശ​ക്തി​യാ​വ​ണ​മെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി. കെ.​രാ​ധാ​കൃ​ഷ്ണ​ൻ. തൃ​ശൂരി​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അസോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി.​ദേ​വ​ദാ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. എം.​കെ. പ​ശു​പ​തി വി​ശ​ദീ​ക​ര​ണ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും​ന​ട​ത്തി.

വ​യോ​ജ​ന​ങ്ങ​ളു​ടെ റെ​യി​ൽ​വേ യാ​ത്ര അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. റ​പ്പാ​യി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. മ​ണ്‍​മ​റ​ഞ്ഞ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ജി. ​പ്രേം​കു​മാ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​നാ​രാ​യ​ണ​ൻ കു​ട്ടി, പി.​കെ.​ഭാ​സ്ക​ര​ൻ, എം.​കെ. ശി​വ​ൻ, കെ.​ജി.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കി​ല ഫാ​ക്ക​ൽ​റ്റി കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജു വെ​ണ്ണി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.