14 വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; കൊരട്ടിയില്‌ സ​ർ​വീ​സ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി
Thursday, September 29, 2022 12:36 AM IST
കൊ​ര​ട്ടി: നി​ർ​മാ​ണ ക​രാ​റി​നു ശേ​ഷം 14 വ​ർ​ഷ​ങ്ങ​ളു​ടെ നീ​ണ്ട കാ​ത്തി​രി​പ്പി​നും കൊ​ര​ട്ടി​യി​ലെ വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ​യും റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​നാ​യ ഫെ​റ​യും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്കെ​തി​രെ തു​റ​ന്ന പോ​ർ​മു​ഖ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് നി​ർ​മാ​ണ ക​രാ​റി​ൽ അ​വ​ശേ​ഷി​ച്ച സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.

സ​ർ​വീ​സ് റോ​ഡി​നാ​യി സ​മ​ര​ങ്ങ​ൾ ക​ടു​ത്ത​തോ​ടെ ബെ​ന്നി ബ​ഹ​നാ​ൻ എം​പി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും ഹൈ​വേ അ​ധി​കൃ​ത​ർ മു​ത​ൽ കേ​ന്ദ്ര മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി​ക്ക് വ​രെ നി​വേ​ദ​നം കൊ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ൻ​എ​ച്ച്എ​ഐ​ക്ക് വ​ഴ​ങ്ങേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു.

സ​ർ​വീ​സ് റോ​ഡു​ക​ളി​ല്ലാ​ത്ത​തു​മൂ​ലം കി​ലോ​മീ​റ്റ​റു​ക​ൾ പോ​യി തി​രി​ച്ചു​വ​രേ​ണ്ട ഗ​തി​കേ​ടും ജ​ന​ങ്ങ​ളെ വി​ഷ​മ​ത്തി​ലാ​ക്കി​യി​രു​ന്നു. 2021 ഓ​ഗ​സ്റ്റ് 31നാ​യി​രു​ന്നു നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും സ​ർ​വീ​സ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യ​ത് പൊ​തു​ജ​ന​ങ്ങ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.