ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​ർ
Thursday, September 29, 2022 12:36 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ബോ​യ്സ് സ്കൂ​ളി​ൽ​വ​ച്ച് ന​ട​ന്ന ഉ​പ​ജി​ല്ല വ​ടം​വ​ലി, ക​ബ​ഡി എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ എ​ട​വി​ല​ങ്ങ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യി. ക​ബ​ഡി​യി​ൽ സ​ബ് ജൂ​നി​യ​ർ ബോ​യ്സ്, ഗേ​ൾ​സ്, സീ​നി​യ​ർ ബോ​യ്സ് എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​ന​വും, ജൂ​നി​യ​ർ ഗേ​ൾ​സ് മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കോ​ട്ട​പ്പു​റം സെ​ന്‍റ് ആ​ൻ​സ് എ​ച്ച്എ​സ്എ​സി​ൽ വ​ച്ച് ന​ട​ന്ന ടേ​ബി​ൾ ടെ​ന്നീ​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗം ബോ​യ്സ് ഒ​ന്നാം​സ്ഥാ​ന​വും നേ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ ബോ​യ്സ് സ്കൂ​ളി​ൽ​വ​ച്ച് ന​ട​ന്ന ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ​ബ്ജൂ​നി​യ​ർ ബോ​യ്സി​ൽ ഒ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.