ഹാ​ഷി​ഷ് ഓ​യി​ൽ: ഒ​രാ​ൾ കൂ​ടി പോ​ലീ​സ് പി​ടി​യി​ൽ
Thursday, September 29, 2022 12:34 AM IST
മു​രി​ങ്ങൂ​ർ: മു​രി​ങ്ങൂ​രി​ൽ ഹാ​ഷിഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യ​വ​ർ​ക്ക് പ​ണം ന​ൽ​കി​യ ഒ​രാ​ൾ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മാ​ലി​പ്പു​റം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നി​ഖി​ലി (30)നെ​യാ​ണ് എ​സ്എ​ച്ച്ഒ ബി.​കെ. അ​രു​ണും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് ര​ണ്ടി​നാ​ണ് ദേ​ശീ​യ​പാ​ത മു​രി​ങ്ങൂ​രി​ൽ​വ​ച്ച് ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ട​ത്തി​യ 12 കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ​ത്.

25 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു വി​ല ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. മ​ലി​പ്പു​റം തേ​ങ്ങ​ശ്ശേ​രി ഹെ​ൻ​വി​ൻ(30), ഞാ​റ​യ്ക്ക​ൽ നെ​ടി​യ​പ​റ​ന്പി​ൽ ഫെ​ബി​ൻ(30), പു​തു​വൈ​പ്പ് പു​ന്ന​ത്ത​റ പ്രേം​കു​മാ​ർ(34), വൈ​പ്പി​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സാ​ബി​ൻ(33) എ​ന്നി​വ​രെ​യാ​ണ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്ന​ത്.

സം​ഭ​വ​ശേ​ഷം പ​ല​യി​ട​ങ്ങ​ളി​ലു​മാ​യി നി​ഖി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ സി.​എ​സ്. സൂ​ര​ജ്, ഷാ​ജു എ​ട​ത്താ​ട​ൻ, സി.​എ​ൻ. എ​ബി​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ പി.​കെ. സ​ജീ​ഷ്കു​മാ​ർ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.