കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്ര​മേ​ള ഞാ​യ​റാ​ഴ്ച മു​ത​ൽ
Thursday, September 29, 2022 12:34 AM IST
കാ​ടു​കു​റ്റി: അ​ന്ന​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര ആ​സ്വാ​ദ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്രെ​യിം​സ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ​യും ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം സൊ​സൈ​റ്റീ​സ് ഓ​ഫ് ഇ​ന്ത്യ​ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​ട്ടാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച 10 കു​ട്ടി​ക​ളു​ടെ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​വ​ദി​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഒ​രു​ദി​വ​സം മൂ​ന്നു​സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. മേ​ള​യി​ലേ​ക്ക് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ച​ല​ച്ചി​ത്ര​പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഫെ​സ്റ്റി​വ​ൽ മെ​ന്പ​ർ​ഷി​പ്പ് എ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡ്, ഫെ​സ്റ്റി​വ​ൽ ബാ​ഗ് എ​ന്നി​വ ല​ഭി​ക്കും.