ഫാ. ​ജോ​സ​ഫ് ഏ​ലി​യാ​സ് മ​ല​യോ​ര ജ​ന​ങ്ങ​ൾ​ക്ക് ആത്മാ​ർ​പ്പ​ണം​ചെ​യ്ത ആ​ചാ​ര്യ​െ നന്ന് ബിഷപ്
Thursday, September 29, 2022 12:34 AM IST
ചാ​ല​ക്കു​ടി: മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ആത്മാ​ർ​പ്പ​ണം​ചെ​യ്ത ആ​ചാ​ര്യ​നാ​ണ് അ​ന്ത​രി​ച്ച ഫാ. ​ജോ​സ​ഫ് ഏ​ലി​യാ​സെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ ബി​ഷപ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ അ​നു​സ്മ​രി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച അ​വാ​ർ​ഡ്ഭ​വ​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഏ​ലി​യാ​സ് സി​എം​ഐ​യു​ടെ സ്മാ​ര​ണാ​ർ​ഥം അ​വാ​ർ​ഡും പൗ​രാ​വ​ലി​യും ന​ട​ത്തി​യ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ്മ​ര​ണി​ക പ്ര​കാ​ശ​നം​ചെ​യ്തു. ഫാ. ​ജോ​സ​ഫ് ഏ​ലി​യാ​സി​ന്‍റെ സ്മ​ര​ണ​ക്കാ​യി മി​ക​ച്ച മ​ല​യോ​ര വി​ക​സ​ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ പു​ര​സ്കാ​രം ചാ​ല​ക്കു​ടി പു​ഴ സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി എ​സ്.​പി. ര​വി​ക്ക് കെ.​എ​സ്. സു​ദ​ർ​ശ​ൻ ഐ​പി​എ​സ് സ​മ്മാ​നി​ച്ചു. ഡ​യാ​ലി​സി​സ് മി​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ദേ​വ​മാ​ത പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​ഡേ​വീ​സ് പ​ന​യ്ക്ക​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു.

അ​വാ​ർ​ഡ് എ​ക്സി.​ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് ക​രി​പ്പാ​യി, സി​സ്റ്റ​ർ എ​ൽ​സി കോ​ക്കാ​ട്ട്, റെ​യ്സ​ൻ ആ​ലു​ക്ക, റാ​ണി പോ​ൾ, ഫാ. ​ഡി​ന്‌റോ തെ​ക്കി​നി​യ​ത്ത് എന്നി​വ​ർ പ്ര​സം​ഗി​ച്ചു.