അ​ടി​യ​ന്ത​ര​ സം​യു​ക്ത​യോ​ഗം വി​ളി​​ക്കാ​ൻ നി​ർ​ദേ​ശം
Thursday, September 29, 2022 12:33 AM IST
ചാ​ല​ക്കു​ടി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ​യും കേ​ര​ള ജ​ല അ​തോ​റി​റ്റി​യു​ടെ​യും സം​യു​ക്ത​യോ​ഗം അ​ടി​യ​ന്തി​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​ദേ​ശം​ന​ൽ​കി.
ഇ​രു വ​കു​പ്പു​ക​ളു​ടെ​യും കീ​ഴി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം. ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ർ​ത്തി​ക​ളു​ടെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​വാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കി​ഫ്ബി നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ അ​വ​ലോ​ക​നം ന​ട​ത്തു​ന്ന​തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ച്ചി​റ പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ത്തി​ലാ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. പൊ​തു​മ​രാ​മ​ത്ത്വ​കു​പ്പ് നോ​ഡ​ൽ ഓ​ഫി​സ​ർ റീ​നു ചാ​ക്കോ, അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ റം​ല​ത്ത് ഒ.​എ​ച്ച്, എ​ൻ.​വി. ആ​ന്‍റ​ണി, സൈ​ന​ബ ബി.​പി., അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ലി​ജി സി.​കെ., ഡോ​ളി ജോ​സ​ഫ്, സ്മി​ത കെ. ​തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.