ല​ഹ​രി വ്യാ​പ​നം: സ​ർ​ക്കാ​ർ നി​സം​ഗ​ത​ക്കെ​തി​രെ വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്മെ​ന്‍റ് മാ​ർ​ച്ച്
Thursday, September 29, 2022 12:30 AM IST
തൃ​ശൂ​ർ: ല​ഹ​രി വ്യാ​പ​നം ശ​ക്ത​മാ​കു​ന്പോ​ഴും നി​സം​ഗ​ത പാ​ലി​ക്കു​ന്ന ഭ​ര​ണ​കൂ​ട ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്മെ​ന്‍റ് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ല​ഹ​രി മാ​ഫി​യാ ത​ല​വ​ൻ​മാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രി​ക, ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്ട്രീ​യ-​മാ​ഫി​യ കൂ​ട്ടു​കെ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക, മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​യ്ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന എ​ൻ​ഡി​പി​എ​സ് ആ​ക്ടി​ലെ ച​ട്ട ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യിരുന്നു മാ​ർ​ച്ച്. വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ദ ക​ക്കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഉ​മൈ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ൽ ആ​ന്‍റ​ണി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ. റ​ഷീ​ദ് മാ​സ്റ്റ​ർ, നാ​ട്ടു​യി​ർ ജ​യ​ശ്രീ ടീ​ച്ച​ർ, വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​ര​സ്വ​തി വ​ല​പ്പാ​ട്, സു​ലേ​ഖ അ​സീ​സ്, കേ​ര​ള മ​ദ്യ വി​രു​ദ്ധ സ​മി​തി ര​ക്ഷാ​ധി​കാ​രി ആ​ർ.​കെ ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ബി. സെ​മീ​റ, സെ​ക്ര​ട്ട​റി ഹൈ​റു​ന്നി​സ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഫരീ​ദ സ​ദ്റു​ദ്ദീ​ൻ, ആ​രി​ഫ ബാ​ബു, ഫ​സീ​ല ഹ​നീ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.