സി​എ​ഫ്. തോ​മ​സ് ലാ​ളി​ത്യ​ത്തി​ന്‍റെ പ്ര​തീ​കം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Thursday, September 29, 2022 12:30 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സ് ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി​രു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ. സി.​എ​ഫ്. തോ​മ​സി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദീ​ർ​ഘ​നാ​​ൾ ച​ങ്ങ​നാ​ശേരി എം​എ​ൽ​എ ആ​യി​രു​ന്ന സി.​എ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ച​തോ​ടൊ​പ്പം മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ ത​ന്‍റേതാ​യ സം​ഭാ​വ​ന​ക​ളും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റോ​ക്കി ആ​ളൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. പോ​ളി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ്, കൗ​ണ്‍​സി​ല​ർ ഫെ​നി എ​ബി​ൻ വെ​ള്ളാ​നി​ക്കാ​ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി എ​ടാ​ട്ടു​കാ​ര​ൻ, ഡേ​വി​സ് പാ​റേ​ക്കാ​ട്ട്, സ​ണ്ണി പാ​വ​റട്ടി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പീ​റ്റ​ർ പാ​റേ​ക്കാ​ട്ട്, ജോ​ണ്‍ മു​ണ്ട​ന്മാ​ണി, സ​ജി റാ​ഫേ​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി.​ ജോ​ർ​ജ്, സി​ജോ​യ് തോ​മ​സ്, എം.​കെ.​ സേ​തു​മാ​ധ​വ​ൻ, ഷൈ​നി ജോ​ജോ, മാഗി വി​ൻ​സെ​ന്‍റ്, തു​ഷാ​ര ഷി​ജി​ൻ, അ​ജി​ത സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.