ഇ​ന്ത്യ​ൻ സ്വ​ച്ഛതാ ലീ​ഗി​ൽ ന​ഗ​ര​സ​ഭ​കളിൽ ഗു​രു​വാ​യൂ​രി​ന് പ​ത്താം സ്ഥാ​നം
Wednesday, September 28, 2022 12:52 AM IST
ഗു​രു​വാ​യൂ​ർ:​ സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ച സ്വ​ച്ച​താ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് ന​ട​ത്തി​യ ഇ​ന്ത്യ​ൻ സ്വ​ച്ഛതാ ലീ​ഗി​ൽ രാ​ജ്യ​ത്തെ മി​ക​ച്ച പ​ത്ത് ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
രാ​ജ്യ​ത്തി​ലു​ട​നീ​ള​മു​ള്ള 1850 ല​ധി​കം ന​ഗ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ലീ​ഗി​ൽ കേ​ര​ള​ത്തി​ൽനി​ന്നു ഗു​രു​വാ​യൂ​രും ആ​ല​പ്പു​ഴ​യും ആ​ണ് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. കേ​ന്ദ്ര ന​ഗ​രകാ​ര്യ വ​കു​പ്പാ​ണ് വി​വി​ധ ന​ഗ​ര​സ​ഭ​ക​ളു​ടെ പ്ര​ക​ട​നം സ​മൂ​ല​മാ​യി വി​ല​യി​രു​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 30 ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നേ​ട്ടം കൈ​വ​രി​ച്ച ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യെ ആ​ദ​രി​ക്കും.