എ​റ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം അ​ണി​ഞ്ഞൊ​രു​ങ്ങി; ചു​മ​ർ​ച്ചി​ത്ര ശോ​ഭ​യി​ൽ
Wednesday, September 28, 2022 12:52 AM IST
കാ​ഞ്ഞാ​ണി: എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ൽ ചു​മ​രു​ക​ൾ​ക്കു മ​ഹാ​വി​ഷ്ണു​വി​ന്‍റെ ദ​ശാവ​താ​രം ചു​മ​ർ​ചി​ത്ര​ങ്ങ​ൾ ദൃ​ശ്യ​ഭം​ഗി പ​ക​രും.
പ​ര​ന്പ​രാ​ഗ​ത കേ​ര​ളീ​യ ശൈ​ലി​യി​ലാ​ണ് ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ത്സ്യം, കൂ​ർ​മം, വ​രാ​ഹം, ന​ര​സിം​ഹം, വാ​മ​ന​ൻ, പ​ര​ശു​രാ​മ​ൻ, ശ്രീ​രാ​മ​ൻ, ബ​ല​രാ​മ​ൻ, ശ്രീ​കൃ​ഷ്ണ​ൻ,ക​ൽ​ക്കി എ​ന്നീ പ​ത്തു അ​വ​താ​ര​ചി​ത്ര​ങ്ങ​ളും വി​ശ്വ​രൂ​പ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ചു​മ​ർ​ച്ചി​ത്ര ക​ലാ​കാ​ര​ൻ എം.​ ന​ളി​ൻ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി.എം. മോ​നി​ഷ്, ശ്രീ​ജി​ത്ത്, അ​ക്ഷ​യ്കു​മാ​ർ, ജ​യ​ൻ അ​ക്കി​ക്കാ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ണ്ടു​മാ​സംകൊ​ണ്ട് ചി​ത്ര​ര​ച​ന പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ശ്രീ​ദേ​വി രാം​കു​മാ​ർ കാ​ട്ടാ​നി​ൽ ആ​ണ് വ​ഴി​പാ​ടാ​യി ചി​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. 30 ന് ​രാ​വി​ലെ 9.30 ന് ​ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ പ​ഴ​ങ്ങാം​പ​റ​ന്പ് ഉ​ണ്ണി​കൃ​ഷ്ണ​ൻ തി​രു​മേ​നി​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ചി​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം ന​ട​ക്കും. ചി​ത്ര​ങ്ങ​ളു​ടെ മി​ഴി​ക​ളി​ൽ ക​റു​പ്പ്നി​റം ന​ൽ​കി​യു​ള്ള നേ​ത്രോന്മീ​ല​നം സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് നി​ർ​വ​ഹി​ക്കും. പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, പെ​രു​വ​നം സ​തീ​ശ​ൻ​മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.