"ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ മേ​ള 2022' ഇന്ന് ഒ​ള​രി​യി​ൽ
Wednesday, September 28, 2022 12:52 AM IST
തൃ​ശൂ​ർ: ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ മേ​ള 2022' ഇന്ന് ഒ​ള​രി അ​ക്ഷ​യ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണു മേ​ള. രാവിലെ ഒന്പ തു മുതൽ 11 വരെ ശക്തൻ ഗോൾഡൻ മാർക്കറ്റിലും രജി സ്ട്രേഷനു സൗകര്യമുണ്ടാകും.
തൃ​ശൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഭ​ക്ഷ്യോ​ത്പാ​ദ​ന വി​ത​ര​ണ വി​പ​ണ​ന സ്ഥാ​പ​ന​ങ്ങ​ൾ, വ​ഴി​യോ​ര പ​ഴം പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​ർ, ഹോ​ട്ട​ലു​ക​ൾ, ക്ല​ബു​ക​ൾ, കാ​ന്‍റീ​നു​ക​ൾ, ത​ട്ട് ക​ച്ച​വ​ട​ക്കാ​ർ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, മെ‌​സ്, കു​ടി​വെ​ള്ള വി​ത​ര​ണ​ക്കാ​ർ, വാ​ഹ​ന​ത്തി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള ഗു​ണ​ഭോ​ക്താ​ക്ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.