കെ.​എ. സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന്
Wednesday, September 28, 2022 12:50 AM IST
തൃ​ശൂ​ർ: തി​രൂ​ർ ശ്രീ ​വ​ട​കു​റു​ന്പ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കെ.​എ. സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം ര​ചി​ച്ച ഗ്ര​ന്ഥ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ഒ​ക്ടോ​ബ​ർ ​അ​ഞ്ചി​നു ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​പി. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ഇ​ശ്വ​ര​ൻ അ​യ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​ധ്യാ​ത്മി​ക പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ത​ട്ട​ക നി​വാ​സി​ക​ളാ​യ 153 വ്യ​ക്തി​ക​ൾ​ക്കു കെ.​എ. സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ ര​ചി​ച്ച പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. ത​ട്ട​ക​ത്തെ 5000 വീ​ടു​ക​ളി​ൽ​നി​ന്ന് ഒാ​രോ പു​സ്ത​കം വീ​തം ഗ്ര​ന്ഥ​ശാ​ല​യി​ലേ​ക്കു സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കും. പാ​ച​ക​പ്ര​വീ​ൺ ബാ​ല​സ്വാ​മി, സം​രം​ഭ​ക​ൻ എം.​എം. ജ​യ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. ശ്രീ​നി​വാ​സ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ബൊ​മ്മ​ക്കൊ​ലു ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ഇ​ശ്വ​ര​ൻ അ​യ്യ​ർ, സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് പാ​ടാ​ശേ​രി, എം.​കെ. ജ​യ​ച​ന്ദ്ര​ൻ, മ​ഹേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.