അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ വൈ​ദി​ക​നെ മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദ​ർ​ശി​ച്ചു
Wednesday, September 28, 2022 12:50 AM IST
കു​ന്നം​കു​ളം: വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ർ​ത്താ​റ്റ് കു​ന്നം​കു​ളം മാ​ർ​ത്തോ​മാ സ​ഭ ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​ബി ജേ​ക്ക​ബി​നെ മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് മെ​ത്രാപ്പോലീ​ത്ത സ​ന്ദ​ർ​ശി​ച്ചു.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഫാ. ജോ​ബി താ​മ​സി​ക്കു​ന്ന തെ​ക്കേ​പു​റ​ത്തെ വീ​ട്ടി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത എ​ത്തി​യ​ത്. തൊ​ഴി​യൂ​ർ സ​ഭ അ​ല്മാ​യ ട്ര​സ്റ്റി ബി​നോ​യ് പി. ​മാ​ത്യു , സ്റ്റെ​ഫാ​നോ ശെ​മ്മാ​ച്ച​ൻ എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം മെ​ത്രാ​പ്പോലീ​ത്ത ഫാ​. ജോ​ബി​യു​ടെ വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചു.

ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളും മ​റ്റും ചോ​ദി​ച്ച​റി​യു​ക​യും ആ​രോ​ഗ്യ​സ്ഥി​തി​യെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. സി​റി​ൽ മാ​ർ ബ​സേ​ലി​യോ​സ് മെ​ത്രാ​പ്പോലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി. മാ​ർ​ത്തോ​മ സ​ഭ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ പി.ഐ. ജോ​സ്, ഗി​ൽ​ബ​ർ​ട്ട് പോ​ൾ, ബൈ​ജു സി. ​പാ​പ്പ​ച്ച​ൻ, കു​രു​വി​ള തോ​മ​സ്, അം​ഗം അ​ജി​ത്ത് എം ​ചീ​ര​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ർ​ബാ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ഫാ​. ജോ​ബി​യെ ഇ​ട​വ​ക​യി​ലെ മ​റ്റൊ​രു അം​ഗ​മാ​യ തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ വി​ൽ​സ​ണ്‍ ആ​ക്ര​മി​ച്ച​ത്. അ​ക്ര​മ​ത്തി​ൽ ഫാ​. ജോ​ബി​യു​ടെ ഭാ​ര്യ ഷൈ​നി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ൽ​സ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യും വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. വൈ​ദി​ക​നെ വീ​ടുക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​രു​ന്നു.