സ്കൂ​ട്ട​റി​ലി​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി
Wednesday, September 28, 2022 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ്കൂ​ട്ട​റി​ലി​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മാ​പ്രാ​ണം കു​ഴി​ക്കാ​ട്ടു​കോ​ണം സ്വ​ദേ​ശി കോ​ന്പ​രു​പ​റ​ന്പി​ൽ ഗോ​പാ​ല(75) നാ​ണ് പ​രി​ക്കേ​റ്റ​ത്.
രാ​വി​ലെ പ​ത്ത​ര​യോ​ടെ തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ എ​സ്എ​ൻ ന​ഗ​റി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ക​ണ്ട് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഗോ​പാ​ല​ൻ. പി​ന്നി​ലൂ​ടെ വ​ന്ന കാ​ർ സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ത​ട്ടി നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​റി​ൽ​നി​ന്ന് വീ​ണ ഗോ​പാ​ല​ന് ത​ല​യ്ക്ക് മു​റി​വേ​ൽ​ക്കു​ക​യും ക​യ്യി​നും കാ​ലി​നും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട് സ​മീ​പ​ത്തെ ക​ട​ക്കാ​ർ ഓ​ടി​യെ​ത്തി. ഇ​തേ​സ​മ​യം ജീ​പ്പി​ലെ​ത്തി​യ പോ​ലീ​സാ​ണ് ഗോ​പാ​ല​നെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെപോ​യ കാ​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​മീ​പ​ത്തെ സി​സി​ടി​വി​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.