മൂ​ന്ന് മേ​ൽ​പ്പാല​ങ്ങ​ൾ കേ​ന്ദ്രം അ​നു​വ​ദി​ച്ചെ​ന്ന്
Wednesday, September 28, 2022 12:48 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ൽ മൂ​ന്ന് മേ​ൽ​പാ​ല​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചെ​ന്ന് ബി​ജെ​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് മാ​ല പ​രി​യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബൈ​പാ​സ് റോ​ഡി​ൽ പു​തി​യ മേ​ൽ​പാ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ച​ന്ത​പ്പു​ര, പ​ടാ​കു​ളം, ചേ​ര​മാ​ൻ സി​ഗ്ന​ൽ എ​ന്നി​ട​ങ്ങ​ളി​ലാ​ണ് ആ​റു​വ​രി​പാ​ത​യോ​ടു​കൂ​ടി​യ മേ​ൽ​പാ​ല​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. മൂ​ന്ന് മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ​യും അ​ടി​ഭാ​ഗ​ത്താ​യി ക്രോ​സിം​ഗി​നാ​യി അ​ടി​പ്പാ​ത​ക​ളും ഉ​ണ്ടാ​കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ബിജെപി ​ജി​ല്ല സെ​ക്ര​ട്ട​റി കെ ​ആ​ർ. ഹ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.എ​സ്.വി​നോ​ദ്‌, ടി.എ​സ്. സ​ജീ​വ​ൻ, എ​ൽ.കെ. ​മ​നോ​ജ്, കെ.​ആ​ർ. വി​ദ്യാ​സാ​ഗ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.