ന​ർ​മ​ബോ​ധം കു​റ​യു​ന്ന​ത് വാ​യ​ന​യി​ല്ലാ​ത്ത​തു​ മൂ​ല​മെ​ന്ന്
Wednesday, September 28, 2022 12:48 AM IST
കൊ​ട​ക​ര: കു​ട്ടി​ക​ളി​ൽ ന​ർ​മ​ബോ​ധം കു​റ​ഞ്ഞു​വ​രു​ന്ന​തി​ന് കാ​ര​ണം വേ​ണ്ട​ത്ര വാ​യ​ന​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്ന് ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ പ​റ​ഞ്ഞു.
നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ളേ​യും മി​ക​ച്ച​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും അ​നു​മോ​ദി​ക്കാ​നാ​യി കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ഷ്ട​മു​ള്ള വി​ഷ​യം പ​ഠി​ക്കാ​നും ഇ​ഷ്ട​മു​ള്ള തൊ​ഴി​ൽ മേ​ഖ​ല തി​ര​ഞ്ഞെ​ടു​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ന​ട​ൻ ജ​യ​രാ​ജ് വാ​ര്യ​ർ പ​റ​ഞ്ഞു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ജ​യ​രാ​ജ് വാ​ര്യ​ർ ഉ​പ​ഹാ​രം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ജീ​ഷ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ദി​വ്യ ഷാ​ജു, സെ​ക്ര​ട്ട​റി കെ. ​അ​ജി​ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.