പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി ഒ​പി അ​ടു​ത്ത മാ​സം ര​ണ്ടി​ന് ആ​രം​ഭി​ക്കും
Sunday, September 25, 2022 12:51 AM IST
പു​തു​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി ഒ​പി അ​ടു​ത്ത മാ​സം ര​ണ്ടി​ന് ആ​രം​ഭി​ക്കും. മ​ണ്ഡ​ല​ത്തി​ലെ ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. അ​നൂ​പ്, എം.​എ​ച്ച്. ഹ​രീ​ഷ്, ത​ഹ​സി​ൽ​ദാ​ർ കെ. ​ശാ​ന്ത​കു​മാ​രി, ഡോ. ​നി​ധി​ൻ കൃ​ഷ്ണ, വി.​ആ​ർ. ദീ​പ, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, കൈ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലൂ​ർ ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി.