മ​മ്മി​യൂ​ർ ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഇ​ന്നു തു​ട​ങ്ങും
Sunday, September 25, 2022 12:50 AM IST
ഗു​രു​വാ​യൂ​ർ: മ​മ്മി​യൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ന​വ​ര​ത്രി മ​ഹോ​ത്സ​വം ഇ​ന്നു തു​ട​ങ്ങും. വൈ​കീ​ട്ട് മേ​ൽ​ശാ​ന്തി ശ്രീ​രു​ദ്ര​ൻ ന​ന്പൂ​തി​രി ന​ട​രാ​ജ മ​ണ്ഡ​പ​ത്തി​ൽ ദീ​പ പ്രോ​ജ്വ​ല​നം ന​ട​ത്തി തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് പ്ര​ശ​സ്ത വീ​ണ വി​ദ്യാ​ൻ ഡോ. ​എ. അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ വീ​ണ​ക​ച്ചേ​രി അ​ര​ങ്ങേ​റും. ജ​യ​കൃ​ഷ്ണ​ൻ (എ​ഐ​ആ​ർ) മൃ​ദം​ഗം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 6.30 മു​ത​ൽ സ​ര​സ്വ​തീ വ​ന്ദ​നം, 8.30 മു​ത​ൽ സം​ഗീ​താർ​ച്ച​ന, വൈ​കീ​ട്ട് 5.30 മു​ത​ൽ നൃ​ത്താ​ഞ്ജ​ലി, ഏ​ഴു മു​ത​ൽ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രു​ടെ സം​ഗീ​ത ക​ച്ചേ​രി, നൃ​ത്ത നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളും ഉ​ണ്ടാ​കും.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഗ്ര​ന്ഥം വെ​പ്പ്. ഒ​ക്ടോ​ബ​ർ നാ​ലി​ന് മ​ഹാ​ന​വ​മി ദി​വ​സം ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വേ​ദ​സാ​ര ല​ളി​താ സ​ഹ​സ്ര​നാ​മ ല​ക്ഷാ​ർ​ച്ച​ന​യാ​ണ്. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വി​ജ​യ​ദ​ശ​മി ദി​വ​സം ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ലെ പൂ​ജ​ക​ൾ​ക്കു​ശേ​ഷം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​മാ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന​താ​ണ്.

ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ലെ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ളാ​യ സ​ര​സ്വ​തി പൂ​ജ, തൃ​കാ​ല പൂ​ജ, സാ​ര​സ്വ​താ​ർ​ച്ച​ന അ​പ്പം, വ​ട, വെ​ണ്ണ ജ​പം, എ​ഴു​ത്തി​നി​രു​ത്ത​ൽ, ല​ക്ഷാ​ർ​ച്ച​ന എ​ന്നി​വ​യ്ക്കു വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി.​കെ. ഹ​രി​ഹ​ര​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പി.​ടി. വി​ജ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.