ബോർഡംഗങ്ങളെ നിശ്ചയിക്കുന്നതിനു മുന്പേ ഇന്‍റർവ്യൂ; ഉദ്യോഗാർഥികൾ നിരാശരായി മടങ്ങി
Sunday, September 25, 2022 12:47 AM IST
കൊ​റ്റ​നെ​ല്ലൂ​ർ: വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ കം ​ക​മ്യൂ​ണി​റ്റി​ഹാ​ൾ കെ​യ​ർ​ടേ​ക്ക​ർ എ​ന്നീ ത​സ്തി​ക​യി​ലേ​ക്കാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്‍റ​ർ​വ്യൂവി​ന് ക്ഷ​ണി​ച്ച​ത്. ഇ​ന്ന​ലെ​യാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ലേ​ക്കു​ള്ള ആ​ളു​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യോ​ഗം ഈ ​മാ​സം 30 നാ​ണ് ചേ​രു​ന്ന​ത്.

ഈ ​യോ​ഗ​ത്തി​ൽ ആ​റാ​മ​ത്തെ അ​ജ​ണ്ട ആ​യാ​ണ് ഈ ​വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​മെ​ന്ന അ​റി​യി​പ്പ് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് എ​ത്തി​ച്ചേ​ർ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കാ​ത്ത​തി​നാ​ൽ മ​ട​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ഇ​ന്‍റ​ർ​വ്യൂ ഇ​ല്ലെ​ന്നും അ​ടു​ത്ത ദി​വ​സം ന​ട​ക്കു​ന്പോ​ൾ അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​റു​പ​ടി. സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ൻ​സി ബി​ജു, ബി​ബി​ൻ തു​ടി​യ​ത്ത്, വി​ൻ​സെ​ന്‍റ് കാ​നം​കു​ടം, മാ​ത്യു പാ​റേ​ക്കാ​ട​ൻ, യൂ​സ​ഫ് കൊ​ട​ക​ര​പ​റ​ന്പി​ൽ, പു​ഷ്പം ജോ​യ്, ഷീ​ബ നാ​രാ​യ​ണ​ൻ, സ്വ​പ്ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ നേ​രി​ൽ​ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

ഭ​ര​ണ​ക​ക്ഷി​യു​ടെ അ​നു​ഭാ​വി​യെ ഈ ​ത​സ്തി​ക​യി​ലേ​ക്കു നി​യ​മി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കാ​തി​രു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പാ​ണ് ഇ​തി​നു​പി​ന്നി​ലു​ള്ള​തെ​ന്നും പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ധ​നേ​ഷ് പ​റ​ഞ്ഞു.