അ​ന്ന​മ​ന​ട​യി​ൽ ന​ട​ന്ന മെ​ഗാ ജോ​ബ് ഫെ​യ​റി​ൽ ഉ​ദ്യോ​ഗാ​ർഥി​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്തം
Sunday, September 25, 2022 12:47 AM IST
അ​ന്ന​മ​ന​ട: നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ൻ​റ് വ​കു​പ്പ്, ജി​ല്ലാ എം​പ്ലോ​യ്മെ​ൻ​റ് എ​ക്സ്ചേ​ഞ്ച്, തൃ​ശൂ​ർ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ജോ​ബ് ഫെ​യ​റി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്തം.

അ​ന്ന​മ​ന​ട വിഎം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തീ​ക്ഷ - 2022 മെ​ഗാ ജോ​ബ് ഫെ​യ​ർ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ എം​പ്ലോ​യ്മെ​ൻ​റ് ഓ​ഫീ​സ​ർ എം. ​ശി​വ​ദാ​സ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ആ​രോ​ഗ്യ മേ​ഖ​ല, ടെ​ലി​കോം, ഓ​ട്ടോ​മൊ​ബൈ​ൽ, ബിപിഒ, ​ഐ ടി ​സ്ഥാ​പ​ന​ങ്ങ​ൾ, സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്, ബാ​ങ്കിം​ഗ്, നോ​ണ്‍ ബാ​ങ്കിം​ഗ്, ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി 32 ക​ന്പ​നി​ക​ളാ​ണ് ജോ​ബ് ഫെ​യ​റി​ൽ പ​ങ്കെ​ടു​ത്ത​ത്.

1631 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​തി​ൽ 346 പേ​രെ സെ​ല​ക്ട് ചെ​യ്ത​താ​യും 540 പേ​രെ ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്ത​താ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഭ​ക്ഷ​ണം അ​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.​

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ന്ധ്യ നൈ​സ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​സി. ര​വി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടെ​സി ടൈ​റ്റ​സ്, ടി.​കെ. സ​തീ​ശ​ൻ, സി​ന്ധു ജ​യ​ൻ, കെ.​എ. ഇ​ക്ബാ​ൽ, ല​ളി​ത ദി​വാ​ക​ര​ൻ, ആ​നി ആ​ന്‍റു, സു​നി​ത സ​ജീ​വ​ൻ, ഷീ​ജ ന​സീ​ർ, മോ​ളി വ​ർ​ഗീ​സ്, എം.​യു. കൃ​ഷ്ണ​കു​മാ​ർ, കെ.​എ. ബൈ​ജു, ഡേ​വി​സ് കു​ര്യ​ൻ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്.​ സി​ജു, വി.​എം. ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.