പു​തു​ക്കാ​ട് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം
Sunday, September 25, 2022 12:29 AM IST
പു​തു​ക്കാ​ട്: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. രാ​വി​ലെ 6.30 ന് ​പേ​രാ​ന്പ്ര​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര​യ്ക്ക് പു​തു​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ കൊ​ള​ത്തൂ​രി​ൽ സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വ​ൻ സ്വീ​ക​ര​ണ​മാ​ണു ന​ൽ​കി​യ​ത്.

തോ​ട്ടം, വ​നം മേ​ഖ​ല​യു​ൾ​പ്പടെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ദേ​ശീ​യ പാ​ത​യ്ക്ക് ഇ​രു​വ​ശ​വും അ​ണി​നി​ര​ന്നു. രാ​വി​ലെ കു​റു​മാ​ലി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണു രാ​ഹുൽ ഗാ​ന്ധി​ക്കു പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. 10 ന് ആ​ന്പ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തക​ർ വാ​ദ്യ​മേ​ള​ങ്ങ​ൾ, നാ​ട​ൻ ക​ല​ക​ൾ, മെ​ഗാ തി​രു​വാ​തി​ര എ​ന്നി​വ​യോ​ടെ യാ​ത്ര​യെ എ​തി​രേ​റ്റു. ‌

നേ​താ​ക്ക​ളാ​യ വി.​ഡി.​ സ​തീ​ശ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. മു​ര​ളീ​ധ​ര​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ്, പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ജോ​സ് വ​ള്ളൂ​ർ, കെ.​പി.​ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ യാ​ത്ര​യെ അ​നു​ഗ​മി​ച്ചു. ഉ​ച്ച​യ്ക്ക് അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലാ​ണു വി​ശ്ര​മം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങൾ ചൂ​ണ്ടിക്കാട്ടി സ​മീ​പ​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.