165 ബ​സു​ക​ൾ​ക്കു പി​ഴ​യി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Sunday, September 25, 2022 12:29 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 165 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്ത​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെഎസ്ആ​ർ​ടി​സി ബ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ എ​യ​ർ ഹോ​ണ്‍, മ്യൂ​സി​ക് സി​സ​റ്റം ഉ​പ​യോ​ഗം,യാ​ത്ര​ക്കാ​ർ​ക്കു ടി​ക്ക​റ്റ് കൊ​ടു​ക്കാ​തി​രി​ക്കു​ക, ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ക​ണ്ട​ക്ട​മാ​ർ എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​കെ 165 ബ​സു​ക​ളി​ൽ നി​ന്നാ​യി 1.65 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി. 19 മു​ത​ൽ 23 വ​രെ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ്യൂ​സി​ക് സി​സ്റ്റം ഉ​പ​യോ​ഗം -55, എ​യ​ർ ഹോ​ണ്‍ -75, യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ക്കാ​തി​രി​ക്കു​ക -70, ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ക​ണ്ട​ക്ട​മാ​ർ -7, ടാ​ക്സ് -5 എ​ന്നി​ങ്ങ​നെ​യാ​ണു കേ​സെ​ടു​ത്ത​ത്.
തൃ​ശൂ​ർ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട് ഓ​ഫീ​സ​ർ ബി​ജു ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​കെ. സു​രേ​ഷ്‌കു​മാ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എ​സ്. സി​ന്‍റോ, കൃ​ഷ്ണ​കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രാ​ണു പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തത്. പ​രി​ശോ​ധ​ന അ​ടു​ത്ത ആ​ഴ്ച​യും തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.