പു​ല്ലൂ​ർ നാ​ട​ക​രാ​വി​നാ​യി ച​മ​യം ഒ​രു​ങ്ങു​ന്നു
Saturday, September 24, 2022 12:39 AM IST
പു​ല്ലൂ​ർ: ച​മ​യം നാ​ട​ക​വേ​ദി​യു​ടെ 25 -ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പു​ല്ലൂ​ർ നാ​ട​ക​രാ​വ് 2022ന്‍റെ മു​ന്നോ​ടി​യാ​യി ആ​ലോ​ച​നാ​യോ​ഗം ന​ട​ന്നു. ക​ലാ​ഭ​വ​ൻ നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മ​ണി സ​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ന​ട​ത്തു​ന്ന നാ​ട​ക​രാ​വ് ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​ൻ സ​ച്ചി​ക്കാ​ണ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. വ​യ​ലാ​ർ ച​ല​ച്ചി​ത്ര​ഗാ​ന​മ​ത്സ​രം, തൃ​ശൂ​ർ ജ​ന​ന​യ​ന​യു​ടെ ഫോ​ക്ക് ഈ​വും പെ​ണ്ണാ​വി​ഷ്കാ​ര​ങ്ങ​ളും സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വം, മ​ല​യാ​ള സി​നി​മ​യി​ൽ 50 വ​ർ​ഷം പി​ന്നി​ട്ട ച​ല​ച്ചി​ത്ര​താ​രം ഇ​ന്ന​സെ​ന്‍റി​ന് ആ​ദ​ര​വ്, സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ചെ​റു​കാ​ടി​ന്‍റെ പ്ര​സി​ദ്ധ​മാ​യ ന​മ്മ​ളൊ​ന്ന് എ​ന്ന നാ​ട​കം ച​മ​യം അ​വ​ത​രി​പ്പി​ക്കും. പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. രാ​ജ​ൻ, കി​ഷോ​ർ പ​ള്ളി​പ്പാ​ട്ട്, അ​നി​ൽ വ​ർ​ഗീ​സ്, ബി​ജു ച​ന്ദ്ര​ൻ, കിം​ഗ്സ് മു​ര​ളി, ജി​ബി​ൻ രാ​ജ്, പ​ങ്ക​ജം ഗോ​പി, ശാ​ന്ത ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.