കോ​നൂ​ർ ഓ​ണ​ക്ക​ളി മ​ത്സ​രം നാ​ളെ
Saturday, September 24, 2022 12:39 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി കോ​നൂ​രി​ൽ അ​ഖി​ല കേ​ര​ള ഓ​ണ​ക്ക​ളി മ​ത്സ​രം നാ​ളെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ ന​ട​ക്കും. പ്ര​ശ​സ്ത ടീ​മു​ക​ളാ​യ ന​ട​ന ക​ലാ​വേ​ദി പൊ​ഞ്ഞ​നം കാ​ട്ടൂ​ർ, നി​സ​രി ക​ലാ​ഭ​വ​ൻ ന​ട​വ​ര​ന്പ്, ഭ​ര​തം ആ​ർ​ട്സ് ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്നീ ടീ​മു​ക​ൾ അ​ണി​നി​ര​ക്കും.
സി​നി​മാ​താ​ര​ങ്ങ​ളാ​യ സി​ജു വി​ത്സ​ൻ, കൈ​ലാ​ഷ്, നീ​ര​ജ് മാ​ധ​വ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ, സ​ര​യു മോ​ഹ​ൻ, അ​പ​ർ​ണ​ദാ​സ്, ശ്രീ​രേ​ഖ, നീ​ന കു​റു​പ്പ്, സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ, പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​ൻ രാ​ജേ​ഷ് ചേ​ർ​ത്ത​ല, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭ​യ​കു​മാ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി എ​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. ബി​ജു, അ​ഡ്വ. കെ.​ആ​ർ.​സു​മേ​ഷ്, സി​ന്ധു ജ​യ​രാ​ജ്, ഡേ​വീ​സ് പാ​റേ​ക്കാ​ട​ൻ, പി.​ആ​ർ ശ്രീ​ജി​ത്ത്, ടി.​എ​സ്. ബി​ബി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഓ​ണ​ക്ക​ളി വേ​ദി​യി​ൽ ഡോ. ​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​രേ​ഖ സ​ന്ദീ​പ്, അ​നാ​മി​ക അ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ​ക്ക് പ്ര​തി​ഭാ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പാ​ട്ടു​കാ​ര​ൻ, മി​ക​ച്ച ക​ളി​ക്കാ​ര​ൻ, ഭാ​വി താ​രം എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു ടീ​മി​ൽ 40 - 50 ക​ലാ​കാ​രന്മാ​രാ​ണ് അ​ണി​നി​ര​ക്കു​ക.