ശ്രീനാരായണപുരം: ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭകൾ പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത്തിൽ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി 32 പദ്ധതികളിലേക്കായി വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ ഗ്രാമസഭകൾ 21 വാർഡുകളിലും പൂർത്തിയാക്കി.
ഗ്രാമസഭയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. കാർഷിക മേഖലയ്ക്ക് 46 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനായി 1,01,05,636 രൂപയും പാർപ്പിടം, ദാരിദ്ര ലഘൂകരണം എന്നീ മേഖലകൾക്കായി 2,80,76,413 രൂപയും പട്ടികജാതി ക്ഷേമത്തിനായി 45,91,950 രൂപയും വകയിരുത്തിയിട്ടുണ്ട്.
വിവിധ ഗ്രാമസഭകളിൽ വൈസ് പ്രസിഡന്റ് സി.സി. ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയൂബ്, മിനി പ്രദീപ്, ചെയർമാൻ പി.എ. നൗഷാദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി, ശോഭന ശാർങ്ധരൻ വാർഡ് മെന്പർമാർ, ഇംപ്ലിമെന്റിംഗ് ഓഫിസർമാർ തുടങ്ങിയവർ ഗ്രാമസഭയിൽ പങ്കെടുത്തു.