പ​ത്മ​ഭൂ​ഷ​ണ്‍ കു​ഴൂ​ർ നാ​രാ​യ​ണമാ​രാ​ര്‌ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഇ​ന്ന്
Saturday, September 24, 2022 12:38 AM IST
കൊ​ര​ട്ടി: പ​ത്മ​ഭൂ​ഷ​ണ്‍ കു​ഴൂ​ർ നാ​രാ​യ​ണ​മാ​രാ​രു​ടെ 11-ാമ​ത് വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ​ദ്മ​ഭൂ​ഷ​ണ്‍ കു​ഴൂ​ർ നാ​രാ​യ​ണ​മാ​രാ​ർ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് കൊ​ര​ട്ടി​യി​ൽ​വ​ച്ചു ന​ട​ക്കും.
പ​ത്മ​ഭൂ​ഷ​ണ്‍ കു​ഴൂ​ർ നാ​രാ​യ​ണ​മാ​രാ​ർ സ്മാ​ര​ക കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ​വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഈ ​വ​ർ​ഷം പ്ര​സി​ദ്ധ കൊ​ന്പു​വാ​ദ​ക​ൻ മ​ച്ചാ​ട്ടു ഉ​ണ്ണി​ക്ക് ച​ട​ങ്ങി​ൽ​വ​ച്ചു ന​ൽ​കും.
55,555 രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സോ​പ​ന സം​ഗീ​തം, മേ​ളം, താ​യ​ന്പ​ക, പ​ഞ്ച​വാ​ദ്യം തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യു​ടെ​യും സ​മ​ത സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.