പെ​രു​ന്പി​ള്ളി​ശേ​രി​യി​ൽ വീ​ടി​ന്‍റെ വാ​തി​ൽ​ കു​ത്തിത്തുറ​ന്ന് ക​വ​ർ​ച്ച
Saturday, September 24, 2022 12:38 AM IST
ചേ​ർ​പ്പ്: പെ​രു​ന്പി​ള്ളി​ശേരി കാ​വി​ൽപാ​ടം റോ​ഡി​ൽ വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25,000രൂ​പ​യും ബൈ​ക്കി​ന്‍റെ താ​ക്കോ​ലും ന​ഷ്ട​പെ​ട്ടു. വ​ട​ക്കേ​ട​ത്ത് വി​ലാ​സി​നി​യു​ടെ വീ​ട്ടി​ലാ​ണു ക​വ​ർ​ച്ച ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഇവർ ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ തിരികെ വ​ന്ന​പ്പോ​ഴാ​ണു വീ​ടി​ന്‍റ മു​ൻവാ​തി​ൽ കു​ത്തിത്തുറ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്.
തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും താ​ക്കോ​ൽ വ​ച്ചി​രി​ക്കു​ന്ന പെ​ട്ടി​യും കാ​ണാ​താ​യ വി​വ​രം അ​റി​ഞ്ഞ​ത്. വാ​തി​ൽ കു​ത്തിത്തുറ​ന്ന ഭാ​ഗ​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.
ചേ​ർ​പ്പ് സി​ഐ ​ടി.​വി. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.