ഹ​ർ​ത്താ​ലി​നും സ​ർ​വീ​സ് ന​ട​ത്തി മെ​ഡി. കോ​ള​ജ് ബ​സു​ക​ൾ
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കേ​ണ്ട​വ​ർ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തി സ്വ​കാ​ര്യ ബ​സു​ക​ൾ. ആ​ളു​ക​ൾ കു​റ​വാ​ണെ​ങ്കി​ലും ന​ഷ്ടം സ​ഹി​ച്ച് ദ​ശ​ര​ഥ, ശ്രീ​രാം ബ​സു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു സ​ർ​വീ​സ്.
രാ​വി​ലെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കു​റ​വാ​യി. വ​ട​ക്കേ​സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി കു​റെ​നേ​രം കാ​ത്തു​കി​ട​ന്നാ​ണു സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ചി​കി​ത്സ​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യാ​ണ് രോ​ഗി​ക​ൾ എ​ത്തി​യ​ത്. അ​യ​ൽ ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രും യാ​ത്ര​യ്ക്കു​ണ്ടാ​യി​രു​ന്നു. അ​ഞ്ചോ ആ​റോ ആ​ളു​ക​ളു​മാ​യും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.

മു​ല്ല​നേ​ഴി വി​ദ്യാ​ല​യ കാ​വ്യ​പ്ര​തി​ഭാ
പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം

തൃ​ശൂ​ർ: മു​ല്ല​നേ​ഴി വി​ദ്യാ​ല​യ കാ​വ്യ​പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്കു 2500, 2000, 1500 രൂ​പ വീ​തം മു​ഖ​വി​ല​യു​ള്ള പു​സ്ത​ക​ങ്ങ​ളും പ്ര​ശ​സ്തി​പ​ത്ര​വും ന​ല്കും. പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം. ര​ണ്ടു ക​വി​ത​ക​ൾ അ​യ​ക്ക​ണം. ക​വി​ത വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ എ​ഴു​തി​യ​താ​ണെ​ന്നും സ്കൂ​ൾ, എ​ത്രാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു, ര​ച​നാ​നു​ഭ​വ​ങ്ങ​ൾ (സ​മ്മാ​ന​ങ്ങ​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ) സം​ബ​ന്ധി​ച്ച ര​ക്ഷി​താ​വി​ന്‍റെ സാ​ക്ഷ്യ​പ​ത്രം, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ 10നു​ള്ളി​ൽ [email protected], [email protected] എ​ന്നീ ഇ ​മെ​യി​ലു​ക​ളി​ലോ സി. ​രാ​വു​ണ്ണി, സെ​ക്ര​ട്ട​റി, മു​ല്ല​നേ​ഴി സ്മാ​ര​ക സ​മി​തി, എ​റ​വ് പി​ഒ, 680620 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ അ​യ​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 9495246380, 9447223742.