പ്ര​ധാ​ന റോ​ഡു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ. കോ​ർ​പ​റേ​ഷ​ന്‍റെ​യും പി​ഡ​ബ്ല്യൂ​ഡി​യു​ടെ​യും വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ​യും വി​വി​ധ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ ന്ന റോ​ഡു​ക​ളി​ലാ​ണ് ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മേ​യർ എം.​കെ. വ​ർ​ഗീ​സും ക​ള​ക്ട​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.
എ​ല്ലാ പ്ര​വൃ​ത്തി​ക​ളും അ​ടു​ത്ത മാ​സം പ​ത്തി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേശി​ച്ചു. കോ​ർ​പ​റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ​ട്ടാ​ളം റോ​ഡ്, ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, റോ​ഡ്, പാ​ട്ടു​രാ​യ്ക്ക​ൽ, പൂ​ങ്കു​ന്നം, രാ​മ​നി​ല​യ​ത്തി​ന്‍റെ ഭാ​ഗം, പ​ടി​ഞ്ഞാ​റെ കോ​ട്ട, പി​ഡ​ബ്ല്യു​ഡി പ്ര​വൃ​ത്തി ന​ട​ക്കു​ന്ന മാ​ന്ദാ​മം​ഗ​ലം, നെ​ല്ലി​ക്കു​ന്ന് റോ​ഡു​ക​ളാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ഇ​രു​വ​രും വി​ല​യി​രു​ത്തി. വാ​ട്ട​ർ അ​ഥോ​റി​റ്റി യു​ടെ പ​ണിന​ട​ക്കു​ന്ന നെ​ല്ലി​ക്കു​ന്ന് റോ​ഡി​ന്‍റെ പൈ​പ്പ് ലൈ​നി​ന്‍റെ ചോർച്ച ഇ​ന്നു രാ​ത്രി​യോ​ടെ​യും മാ​ന്ദാ​മം​ഗ​ലം റോ​ഡി​ന്‍റെ നാ​ളെ രാ​ത്രി​യോ​ടെ​യും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേശി​ച്ചു. പ്ര​ധാന ഏ​രി​യ​ക​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.