പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ: ജി​ല്ല​യി​ൽ വ്യാ​പ​ക അ​ക്ര​മം
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക അ​ക്ര​മം. വി​വി​ധ​യി​ട​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി, ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യി. സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ക​ല്ലേ​റു ന​ട​ത്തി​യ​തി​നും ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി. സ്വ​കാ​ര്യ വാ​ഹ​ന​ൾ കു​റ​വാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.
വ​ട​ക്കാ​ഞ്ചേ​രി ക​രു​ത​ക്കാ​ട്, മു​ള്ളൂ​ർ​ക്ക​ര, എ​ട​ക്ക​ഴി​യൂ​ർ, കു​ന്നം​കു​ളം ചാ​ലി​ശേ​രി, ത​ളി​ക്കു​ളം പു​ത്ത​ൻ​തോ​ട്, ചാ​വ​ക്കാ​ട് മു​ത്ത​മ്മാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടായി.​മു​ത്ത​ൻ​മാ​വി​ൽ ലോ​റി​ക്കും എ​ട​ക്ക​ഴി​യൂ​രി​ൽ വാ​നി​നും പൂ​വ്വ​ത്തൂ​രി​നു സ​മീ​പം താ​മ​ര​പ്പി​ള്ളി​യി​ൽ ക​ള്ളു​വ​ണ്ടി​ക്കു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി.

എ​ട​ക്ക​ഴി​യൂ​രി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ​തി​നു പോ​പ്പു​ല​ർ ഫ്ര​ണ്ട് ഏ​രി​യാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റി​യാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദീ​ർ​ഘ​ദൂ​ര കെ​എ​സ് ആ​ർ​ടി​സി ബ​സു​ക​ൾ ഒ​രു​മി​ച്ച് പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

കെഎ​സ്ആ​ർടിസി
ബ​സി​നു നേരെ ക​ല്ലേ​റ്

വ​ട​ക്കാ​ഞ്ചേ​രി: ഹ​ർ​ത്താ​ലി​നി​ടെ​ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു നേ​രെ​യാ​ണു ക​ല്ലേ​റു ന​ട​ന്ന​ത്. ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​യി​രു​ന്ന കെഎ​സ്ആ​ർടിസി ബ​സി​ന്‍റെ പിറ​കി​ലെ ചി​ല്ലാ​ണു ത​ക​ർ​ത്ത​ത്. ക​രു​ത​കാ​ട് വ​ച്ചാ​യി​രു​ന്നു സം​ഭ​വം.​ വ​ട​ക്കാ​ഞ്ചേ​രി മേ​ൽ​പ്പാ​ല​ത്തി​ൽ ച​ര​ക്കു​ലോ​റി​ക്കു നേ​രെ​യും ക​ല്ലേ​റ് ഉ​ണ്ടാ​യി.​ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.

ത​ളി​ക്കു​ളത്ത് ബ​സി​ന്‍റെ
ചി​ല്ല് ത​ക​ർ​ത്തു

ത​ളി​ക്കു​ളം: ദേ​ശീ​യ പാ​ത​യി​ൽ പു​ത്ത​ൻതോ​ടി​നു സ​മീ​പം ക​ല്ലേ​റി​ൽ കെഎ​സ്ആ​ർടിസി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. ഡ്രൈ​വ​ർ ബാസ്റ്റി നു പ​രി​ക്കേ​റ്റു. ഇ​യാ​ളെ വ​ല​പ്പാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽ നി​ന്ന് വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലേ​ക്കു പോ​യി​രു​ന്ന ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ ബ​സി​നു നേ​രെ​യാ​യി​രു​ന്നു ക​ല്ലേ​റ്. സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ര​ണ്ടുപേ​രാ​ണു ബ​സി​ന്‍റെ മു​ൻ വ​ശ​ത്തേ​ക്കു ക​ല്ലെ​റി​ഞ്ഞ​ത്.

മു​ൻവ​ശ​ത്തെ ചി​ല്ലു​ക​ളാ​ണു ത​ക​ർ​ന്ന​ത്. ചി​ല്ല് തെ​റി​ച്ചുകൊ​ണ്ടാ​ണു ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്. ബ​സ് നി​ർ​ത്തി​യ​തോ​ടെ ആ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ആ​ന്പ​ല്ലൂ​രി​ൽ ക​ട​ക​ൾ അ​ട​പ്പി​ച്ച
ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു

പു​തു​ക്കാ​ട്: ആ​ന്പ​ല്ലൂ​രി​ൽ ക​ട​ക​ൾ അ​ട​പ്പി​ച്ച ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളാ​യ ര​ണ്ടു​പേ​രെ പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൗ​ണ്ട്, പാ​ല​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്പ​ല്ലൂ​ർ സെ​ന്‍റ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള ക​ട​ക​ളാ​ണ് ഇ​വ​ർ നി​ർ​ബ​ന്ധി​ത​മാ​യി അ​ട​പ്പി​ച്ച​ത്.​ ആ​ന്പ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​യ​റിയും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വയ്ക്കാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഗുരുവായൂരിൽ ഇ​റ​ച്ചി​ക്ക​ട​യ്ക്കു നേ​രെ ക​ല്ലേ​റ്

ഗു​രു​വാ​യൂ​ർ:​ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ഇ​റ​ച്ചി​ക്ക​ട​യ്ക്കു​നേ​രെ ബൈ​ ക്കി​ലെ​ത്തി ക​ല്ലേ​റ്.​ ഗു​രു​വാ​യൂ​രി​ന​ടു​ത്ത് മ​ല്ലാ​ടു​ള്ള ക​ട​യ്ക്കു​നേ​രെ രാ​വി​ലെ​യാ​യി​രു​ന്നു അക്രമം.​ ക​ട​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു​വീ​ണ് ജി​വ​ന​ക്കാ​ര​നാ​യ ക​റു​പ്പം​വീ​ട്ടി​ൽ നൗ​ഷാ​ദി​നു (42) നിസാര പ​രി​ക്കേ​റ്റു. കോ​ട്ട​പ്പ​ടി​യി​ൽ ബ​ഥ​നി കോ​ണ്‍​വ​ന്‍റി​ന​ടു​ത്തു​വച്ച് ഓ​ട്ടോ​റി​ക്ഷ​യ്ക്കും ക​ല്ലേ​റു​ണ്ടാ​യി.

എ​ട​ക്ക​ഴി​യൂ​രി​ൽ ക​ല്ലേ​റ്;
ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ചാ​വ​ക്കാ​ട്: എ​ട​ക്ക​ഴി​യൂ​രി​ലും മ​ണ​ത്ത​ല​യി​ലും ക​ല്ലേ​റ്, കെഎസ്ആ​ർ​ടി​സി ബ​സ് ഡ്രൈ​ വ​ർ​ക്കു പ​രി​ക്ക്. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്ക​ഴി​യൂ​ർ ചി​ന്നാ​ലി​ൽ മു​ഹ​മ്മ​ദ് റി​യാ​സി (34)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​രു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്കു പോ​യി​രു​ന്ന കെഎസ് ആ​ർ​ടി​സി​യു​ടെ റി​ക്ക​വ​റി ബ​സി​നു നേ​രെ എ​ട​ക്ക​ഴി​യൂ​ർ അ​തി​ർ​ത്തി​യി​ൽ​വ​ച്ച് ബൈ​ക്കി​ൽ​വ​ന്ന ര​ണ്ടു​പേ​രാ​ണു ക​ല്ലെ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഷി​ബു​വി​നു പ​രി​ക്കേ​റ്റു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ണ​ത്ത​ല​യി​ൽ
ആം​ബു​ല​ൻ​സി​നുനേ​രെ ക​ല്ലേ​റ്

ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ആം​ബു​ല​ൻ​സി​നുനേ​രെ ക​ല്ലെ​റി​ഞ്ഞു. ആ​ൽ​ത്ത​റ ക്രി​യേ​റ്റീ​വ് ആം​ബു​ല​ൻ​സ് മു​തു​വ​ട്ടൂ​ർ രാ​ജ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ച്ച് തി​രി​ച്ചു​പോ​കു​ന്പോ​ഴാ​ണ് മ​ണ​ത്ത​ല അ​യി​നി​പ്പു​ള്ളി​യി​ൽ ക​ല്ലേ​റു ന​ട​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ ണം ആരംഭിച്ചു.