തി​രു​വു​ള്ള​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷം
Saturday, September 24, 2022 12:31 AM IST
ചേ​ർ​പ്പ്: തി​രു​വു​ള്ള​ക്കാ​വ് ശ്രീ ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ 26 ന് ​ആ​രം​ഭി​ക്കും.​വൈ​കീ​ട്ട് 6-30 ന് ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മ​ധ്യ​മേ​ഖ​ല ഡി.​ഐ.​ജി. പു​ട്ട വി​മ​ലാ​ദി​ത്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ആ​രൂ​ർ ദേ​വ​ൻ അ​ടി​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​മി പു​രു​ഷോ​ത്ത​മാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും, പി​ന്ന​ണി ഗാ​യ​ക​ൻ അ​നൂ​പ് ശ​ങ്ക​ർ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
30 ന് ​ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം, ഒ​ക്ടോ​ബ​ർ ഒന്നിന് ​മ​ഴ​മം​ഗ​ലം അ​നു​സ്മ​ര​ണം, അ​ഖി​ല കേ​ര​ള അ​ക്ഷ​ര​ശ്ലോ​ക മ​ത്സ​രം, രണ്ടിന് ​ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം, മൂന്നിന് ​പൂ​ജ​വെ​യ്പ്പ് വൈ​കീ​ട്ട് നാലിന് ​ആ​രം​ഭി​ക്കും, ഈ ​ദി​വ​സം എ​ഴു​ത്തി​നി​രു​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലാ​യെ​ന്ന് ഭാ​രാ​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ജ​യ​ദ​ശ​മി ദി​വ​സ​മാ​യ അഞ്ചിന് ​വെ​ളു​പ്പി​ന് നാലു മു​ത​ൽ ന​ട​തു​റ​പ്പും, ക്ഷേ​ത്ര സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്ത​ലും ആ​രം​ഭി​ക്കും.
തി​രു​വു​ള്ള​ക്കാ​വ് വാ​രി​യ​ത്തെ ശ്രീ​ധ​ര​ൻ വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റു​പ​തോ​ളം ആ​ചാ​ര്യ​ൻ മാ​ർ കു​രു​ന്നു​ക​ളെ എ​ഴു​ത്തി​നി​രു​ത്തി​ലി​ന് നേ​തൃ​ത്വം ന​ൽ​കും. വൈ​കീ​ട്ടും എ​ഴു​ത്തി​നി​രു​ത്ത​ൽ തു​ട​രും . ഭ​ക്ത​ജ​ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ക്കു​റി 150 കി​ലോ വ​രു​ന്ന അ​രി കൊ​ണ്ട് പാ​യ​സം, 500 കി​ലോ​ഗ്രാം വ​രു​ന്ന അ​പ്പം നി​വേ​ദ്യ​ങ്ങ​ളും ഒ​രു​ക്കും. 24 ന് ​വൈ​കീ​ട്ട് ന​വ​രാ​ത്രി മ​ഹോ​ത്സ​വ ദീ​പാ​ല​ങ്കാ​രം ന​ട​ത്തും.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ സ​ന്പൂ​ർ​ണ്ണ നെ​യ് നി​റ​മാ​ല, നാ​ദ​സ്വ​രം, നൃ​ത്ത്യ നൃ​ത്ത്യ​ങ്ങ​ൾ, സം​ഗീ​ത ക​ച്ചേ​രി നൃ​ത്ത​നാ​ട​കം, ഭ​ക്തി ഗാ​ന മേ​ള, വി​വി​ധ സം​ഘ​ങ്ങ​ളു​ടെ കൈ​ക്കൊ​ട്ടി​ക്ക​ളി മ​ഹോ​ത്സ​വം, ഉൗ​ര​കം സ​ർ​ഗ ശ്രീ​ല​കം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി, ഭ​ജ​ന​സ​ന്ധ്യ, മ​ഹാ​ന​വ​മി ദി​വ​സ​മാ​യ 4 ന് , ​പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​യ​ന്പ​ക, ക്ഷേ​ത്ര ന​ട​വ​ഴി​യി​ൽ വി​വി​ധ സം​ഘ​ങ്ങ​ളു​ടെ കാ​വ​ടി​യാ​ട്ടം, എ​ന്നി​വ​യു​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ.​ജെ.​വി. ദേ​വ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, സെ​ക്ര​ട്ട​റി എ.​എ. കു​മാ​ര​ൻ , ക​ണ്‍​വീ​ന​ർ പി.​കെ.​ദാ​മോ​ദ​ര​ൻ, ജോ: ​ക​ണ്‍​വീ​ന​ർ പി ​ര​വീ​ന്ദ്ര​നാ​ഥ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.