യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേർ അറസ്റ്റിൽ
Saturday, September 24, 2022 12:31 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: വ​നി​താ സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ സി​ഐ വി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ന്ദം​കു​ന്നി​ലു​ള്ള യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് പു​തു​പൊ​ന്നാ​നി​യി​ലു​ള്ള യു​വാ​വ് വ​ന്നി​രു​ന്ന​ത്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ചി​ല​ർ ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും അ​വ​ശ​നാ​യി റോ​ഡ് ത​ള്ളു​ക​യും ചെ​യ്തു​വ​ത്രെ. പ​രി​ക്കേ​റ്റ പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി മു​ബ്ഷീ​ർ എ​ന്ന യു​വാ​വി​നെ പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

ഗ്യാ​സ് സി​ലി​ണ്ട​ർ നി​റ​ച്ച ലോ​റി​ക്കു പു​റ​കി​ൽ ച​ര​ക്കു​ലോ​റി ഇ​ടി​ച്ചു

പു​ന്ന​യൂ​ർ​ക്കു​ളം: ദേ​ശീ​യ​പാ​ത അ​ണ്ട​ത്തോ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​നു സ​മീ​പം രാ​ത്രി​യി​ൽ റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ നി​റ​ച്ച ലോ​റി​ക്കു പു​റ​കി​ൽ ച​ര​ക്കു​ക​യ​റ്റി വ​ന്നി​രു​ന്ന മ​റ്റൊ​രു ലോ​റി ഇ​ടി​ച്ചു. സി​ലി​ണ്ട​ർ ലോ​റി​യി​ലെ ഡ്രൈ​വ​ർ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം​കേ​ട്ട് ചെ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മ​റ്റൊ​രു ലോ​റി പു​റ​കി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ന്ന​തു​ക​ണ്ട​ത്. ച​ര​ക്കു​ലോ​റി​യി​ലെ ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി ശ​ര​ത് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.