ക​ണ്ണാ​റ​യി​ൽ കു​രി​ശ​ടി​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ
Saturday, September 24, 2022 12:31 AM IST
ക​ണ്ണാ​റ: ക​ര​ടി​യ​ള സെന്‍റ് ​മേ​രി​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ ക​ണ്ണാ​റ സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള കു​രി​ശ​ടി​യു​ടെ ചി​ല്ല് എ​റി​ഞ്ഞ് ത​ക​ർ​ത്ത​യാ​ളെ പീ​ച്ചി പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.
മാ​താ​വി​ന്‍റെ ചി​ത്രം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​പ്പേ​ള​യു​ടെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലാ​ണ് എ​റി​ഞ്ഞ് ഉ​ട​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റി പീ​ച്ചി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​എ​സ് ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.
പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ണ്ണാ​റ സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള ഇ​യാ​ളെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നോ​രോ​ഗ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.