വടക്കാഞ്ചേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി തെക്കുംകര മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന വിളംബരറാലി നടത്തി.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ അധ്യക്ഷത വഹിച്ചു.
നേതാക്കളായ പി.ജെ. രാജു, ടി.ടി. എൽദോസ്, സുനിൽ ജേക്കബ്, കെ. ചന്ദ്രശേഖരൻ, പി.ടി. സാമുവൽ, ജയ്സണ് മാത്യു, എ.ആർ. കൃഷ്ണൻകുട്ടി, അഖിൽ സാമുവൽ, കെ.ആർ. സന്ദീപ്, പി.വി. വിനയൻ, അനീഷ് കണ്ടംമാട്ടിൽ, ലിസ്സി രാജു, ജോണി ചിറ്റിലപ്പിള്ളി, എന്നിവർ പങ്കെടുത്തു.
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച വിളംഭര റാലി കരുമത്ര, വിരുപ്പാക്ക, മണലിത്തറ, മലാക്ക, കുണ്ടുകാട്, ഉൗരോക്കാട്, കാര്യാട് എന്നി പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് പുന്നംപറന്പിൽ സമാപിച്ചു.