കു​ടും​ബ കൂ​ട്ടാ​യ്മ മ​ഹാ​സം​ഗ​മ​വും എ​ക്സല​ൻ​സി ഡേ​യും
Friday, September 23, 2022 12:53 AM IST
എ​രു​മ​പ്പെ​ട്ടി: ഫൊ​റോ​ന കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ങ്ങോ​ട് പ​ള്ളി ഹാ​ളി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ മ​ഹാ​സം​ഗ​മ​വും എ​ക്സല​ൻ​സി ഡേ​യും സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ ക​ർ​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ധ​വ - വി​ഭാ​ര്യ​ൻ സം​ഗ​മം, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ഏ​ക​സ്ഥ സം​ഗ​മം, നാ​ലു​മ​ണി​ക്കാ​റ്റ് ഉ​ല്ലാ​സ​യാ​ത്ര, ഭ​വ​ന​മി​ല്ലാ​ത്ത ഒ​രു വ്യ​ക്തി​ക്കു ഭ​വ​നം സ​മ​ർ​പ്പ​ണം, എ​ക​ദി​ന ധ്യാ​നം, അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ല​വ്യ​ജ്ഞ​ന കി​റ്റ് വി​ത​ര​ണം, രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ 12 വീ​ൽ​ചെ​യ​ർ, 10 ഡ​യാ​ലൈ​സ​ർ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി.
ക​ട​ങ്ങോ​ട് പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന കു​ടും​ബ കൂ​ട്ടാ​യ്മ മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഡെ​ന്നി താ​ണി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ഫൊ​റോ​ന ചെ​യ​ർ​മാ​നും ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​ജോ​ഷി ആ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നും ഫൊ​റോ​ന ആ​നി​മേ​റ്റ​റു​മാ​യ ഫാ. ​ഡേ​വീ​സ് ചി​റ​മ്മ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, പ്ര​ഫ​. എ​ലി​സ​ബ​ത്ത് മാ​ത്യു എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജു വ​ർ​ഗീ​സ്, ഫാ. ​ബി​ജു ജോ​സ​ഫ് ആ​ല​പ്പാ​ട്ട്, കേ​ണ​ൽ റ​ജീ​ന ജെ​യിം​സ്, ഡോ. ​ജോ​ണ്‍​സ​ൻ ആ​ളൂ​ർ, എ​ൻ.​വി. ആ​ന്‍റ​ണി മാ​സ്റ്റ​ർ, എം.​ടി. സി​ബി, മി​നി ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന ത​ല​ത്തി​ൽ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര​ക്ക​ളി, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും, സ്പ്പോ​ട്ട് മ​ത്സ​ര​വും ഉ​ണ്ടാ​യി. മ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കു പ​തി​യാ​രം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വീ​സ് ച​ക്കാ​ല​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. മ​റ്റു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കും ത​ങ്ക​ച്ച​ൻ സ​ക്രി​യാ​സ്, കെ.​എ​ഫ്. ബാ​ബു, വി.​കെ. ജോ​ണ്‍​സ​ൻ, ജെ​സ്‌​സി ഡേ​വീ​സ്, ലി​ല്ലി ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.