പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി​വ​ച്ച് നാ​ടു​വി​ട്ടു
Friday, September 23, 2022 12:53 AM IST
കു​ന്നം​കു​ളം: പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി​വ​ച്ച് നാ​ടു​വി​ട്ടു. ആ​ന​പാ​പ്പാ​ൻ​മാ​രാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​തി​നാ​യി കോ​ട്ട​യ​ത്തേ​യ്ക്കു പോ​കു​ക​യാ​ണെ​ന്നു​മാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്. പൊ​ലീ​സ് ത​പ്പി​വ​രേ​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ മൂ​ന്ന് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രു ക​ത്തെ​ഴു​തി​വ​ച്ച് യാ​ത്ര പോ​യ​ത്. ഞ​ങ്ങ​ൾ നാ​ടു​വി​ട്ടു​പോ​കു​ക​യാ​ണ്. ആ​ന​പ്പാ​പ്പാ​ൻ ആ​കാ​ൻ പോ​കു​ക​യാ​ണ്. മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ട്ടി​ൽ വ​രാ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കു​ട്ടി​ക​ൾ കു​ന്നം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ബ​സ് ക​യ​റി പോ​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കു​ന്നു​ക​ളും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.