പാ​ടൂ​ർ ഇ​ടി​യ​ഞ്ചി​റ റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു തു​ട​ങ്ങി
Friday, September 23, 2022 12:53 AM IST
പാ​വ​റ​ട്ടി: മ​ഴ​യും വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കും കു​റ​ഞ്ഞ​തോ​ടെ പാ​ടൂ​ർ ഇ​ടി​യ​ഞ്ചി​റ റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു തു​ട​ങ്ങി. പു​ഴ​യി​ലെ ഉ​പ്പു​വെ​ള്ളം കെ​എ​ൽ​ഡി​സി ക​ന​ലി​ലേ​ക്കു ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​നാ​ലി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ വേ​ലി​യേ​റ്റ​ത്തി​ൽ പു​ഴ​യി​ൽ നി​ന്നും ഉ​പ്പു​വെ​ള്ളം ക​നാ​ലി​ലേ​ക്കു ക​യ​റും. എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല സ്രോ​ത​സ് കെ​എ​ൽ​സി​സി ക​നാ​ലാ​ണ്.
സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും ഉ​പ്പു​വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. 32 ഷ​ട്ട​റു​ക​ൾ ആ​ണ് റെ​ഗു​ലേ​റ്റ​റി​ന് ഉ​ള്ള​ത്. ചി​ല ഷ​ട്ട​റു​ക​ൾ ത​ക​രാ​റും മൂ​ലം ക്രൈ​യി​ൻ ഉ​പ​യോ​ഗി​ച്ച് അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഏ​നാ​മാ​വ് ഇ​ടി​യ​ഞ്ചി​റ റെ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​ത് മൂ​ലം പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ക​യാ​ണ്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ക്കു​വാ​നും തു​റ​ക്കു​വാ​നും മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​രു​ന്ന​തു മൂ​ലം ബ​ണ്ട് റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യും.