ബ​ണ്ട് റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​രം
Friday, September 23, 2022 12:53 AM IST
എ​ള​വ​ള്ളി: എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചി​ൻ ഫ്രോ​ണ്ടി​യ​ർ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ബ​ണ്ട് റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യി. സ​മീ​പ​ത്തെ വീ​ടു​ക​ളും അ​പ​ക​ട ഭീ​ഷി​ണി​യി​ൽ. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ യാ​ത്ര​ക്കു പ്ര​ധാ​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഏ​ക റോ​ഡാ​ണി​ത്. ബ​ണ്ട് റോ​ഡ് ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ വ​ലി​യ മെ​റ്റ​ൽ അ​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ത് റോ​ള​ർ ഓ​ടി​ച്ച് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ത്ത​തു​മൂ​ലം യാ​ത്ര കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​യി. ഓ​ട്ടോ അ​ട​ക്ക​മു​ള്ള ഒ​രു വാ​ഹ​ന​വും ഈ ​റോ​ഡി​ലൂ​ടെ വ​രു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഭ​വ​ന​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള​വ​ർ പോ​ലും അ​ത്യാ​വ​ശ്യ​ത്തി​നു പു​റ​ത്തേ​യ്ക്ക് എ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും വാ​ഹ​നം കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​രാ​യ കെ.​വി വാ​സു പ​രാ​തി​പെ​ട്ടു.
യാ​ത്രാ​ദു​രി​തം നേ​രി​ട്ടി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു കൊ​ച്ചി​ൻ ഫ്രോ​ണ്ടി​യ​ർ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ബ​ണ്ട് റോ​ഡി​ന്‍റെ അ​രി​കു ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്ന​തോ​ടെ വീ​ടു​ക​ൾ പോ​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ത​ക​ർ​ന്ന ബ​ണ്ട് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചു സു​ര​ക്ഷി​ത​മാ​ക്കാ​ൻ എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു വീ​ട്ട​മ്മ​യാ​യ വ​ൽ​സ​ല അ​നൂ​പ് ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ബ​ണ്ട് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ലും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ലും എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് എ​ള​വ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ സി.​ജെ. സ്റ്റാ​ൻ​ലി ആ​രോ​പി​ച്ചു. ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള കൊ​ച്ചി​ൻ ഫ്രോ​ണ്ടി​യ​ർ തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ബ​ണ്ട് റോ​ഡി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും സ​ഞ്ചാ​ര സൗ​ക​ര്യ​വും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന​ത് ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മു​ഴു​വ​ൻ ആ​വ​ശ്യ​മാ​ണ്.