ക​രു​വ​ന്നൂ​ർ ഇ​ല്ലി​ക്ക​ൽ ബ​ണ്ട് റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Friday, September 23, 2022 12:50 AM IST
ക​രു​വ​ന്നൂ​ർ: മേ​യ് മാ​സ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ ക​രു​വ​ന്നൂ​ർ പു​ഴ​യി​ലെ ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​നു തെ​ക്കു​വ​ശ​ത്തെ ബ​ണ്ട് റോ​ഡി​ൽ നി​ർ​മി​ക്കു​ന്ന താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പു​ഴ​യോ​ടു ചേ​ർ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മൂ​ർ​ക്ക​നാ​ട് കാ​റ​ളം ബ​ണ്ട് റോ​ഡി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഇ​ടി​ഞ്ഞു​പോ​യ ഭാ​ഗ​മാ​ണ് 17 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ടി​ഞ്ഞു​പോ​യ സ്ഥ​ല​ത്തി​നു പു​റ​മെ കു​റ​ച്ചു​കൂ​ടി സ്ഥ​ലം നീ​ട്ടി 38 മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് തെ​ങ്ങി​ൻ​മു​ട്ടി​ക​ൾ അ​ടി​ച്ചി​റ​ക്കി, ഒ​രു മീ​റ്റ​റോ​ളം പു​ഴ​യി​ൽ​നി​ന്ന് ചെ​ളി നീ​ക്കം​ചെ​യ്ത​ശേ​ഷം ക​രി​ങ്ക​ല്ലി​ട്ട് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ ക​ന​ത്ത​തോ​ടെ ക​രി​ങ്ക​ല്ല് കി​ട്ടാ​തെ നി​ല​ച്ചു​പോ​യ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി മു​ത​ൽ ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​രി​ങ്ക​ല്ലി​ട്ട് കോ​ണ്‍​ക്രീ​റ്റി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു ത​വ​ണ​യാ​ണ് ബ​ണ്ട് റോ​ഡ് ഒ​രേ സ്ഥ​ല​ത്ത് ഇ​ടി​ഞ്ഞ​ത്. 2018ലെ ​പ്ര​ള​യ​സ​മ​യ​ത്താ​ണ് ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​നു സ​മീ​പം തെ​ക്കേ ബ​ണ്ട് റോ​ഡ് ഇ​ടി​ഞ്ഞ​ത്.

മൂ​ന്നു വ​ർ​ഷം ഇ​വി​ടെ യാ​തൊ​രു നി​ർ​മാ​ണ​വും ന​ട​ത്തി​യി​രു​ന്നി​ല്ല. 2021 മേ​യ് ആ​ദ്യ​വാ​ര​ത്തി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ അ​തേ സ്ഥ​ല​ത്ത് റോ​ഡ് കൂ​ടു​ത​ൽ ഭാ​ഗ​ത്ത് വീ​ണ്ടും ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് മു​ള​ക​ൾ കെ​ട്ടി​വ​ച്ച് അ​തി​നി​ട​യി​ൽ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് താ​ത്കാ​ലി​ക​മാ​യി ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ നേ​ര​ത്തെ സ്ഥാ​പി​ച്ച മു​ളം​കു​റ്റി​ക​ൾ വീ​ണ്ടും ഇ​ടി​ഞ്ഞു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി ആ​ർ. ബി​ന്ദു ഇ​ട​പെ​ട്ട് 17 ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ച​ത്.