പ​ത്തുദി​വ​സം കൊ​ണ്ട് ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ചു; ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കു പു​ര​സ്കാ​രം
Friday, September 23, 2022 12:50 AM IST
മ​റ്റ​ത്തൂ​ർ: കു​റ​ഞ്ഞ ദി​വ​സം കൊ​ണ്ട് ത​ങ്ങ​ളു​ടെ ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചു ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി.
പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ മ​റ്റ​ത്തൂ​ർ വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന 168 -ാം ന​ന്പ​ർ ബൂ​ത്തി​ലെ ബിഎ​ൽഒ ആ​യ പ്ര​ദീ​പ് ചൂ​ര​ക്കാ​ട​നും ഭാ​ര്യ​യും 169-ാം ന​ന്പ​ർ ബൂ​ത്തി​ലെ ബിഎ​ൽ​ഒ ആ​യ സി​ജി​ പ്ര​ദീ​പു​മാ​ണ് ഈ ​നേ​ട്ട​ത്തി​ന​ർ​ഹ​രാ​യ​ത്. 1300 വോ​ട്ട​ർ​മാ​രു​ള്ള 168 ാം ബൂ​ത്തി​ൽ പ​ത്തു ദി​വ​സം കൊ​ണ്ടാ​ണ് പ്ര​ദീ​പ് ആ​ധാ​ർ- വോ​ട്ട​ർ ഐഡി കാ​ർ​ഡു​ക​ളുടെ ലി​ങ്കിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
979 വോ​ട്ട​ർ​മാ​രു​ള്ള 169 ാം ന​ന്പ​ർ ബൂ​ത്തി​ൽ സി​ജി പ്ര​ദീ​പ് ഒ​ന്പ​തു ദി​വ​സം കൊ​ണ്ടും ഈ ​ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചു. ക​ള​ക്ട്രേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ കള​ക്ട​ർ ഹ​രി​ത വി.​ കു​മാ​ർ ഇ​രു​വ​രേ​യും ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.