ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​രം​ഭ​മാ​യി ല​യ​ണ്‍​സിന്‍റെ കേ​ക്ക് മി​ക്സിം​ഗ്
Friday, September 23, 2022 12:36 AM IST
തൃശൂർ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ. ട്രി​ച്ചൂ​ർ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​വ്സ് ആ​ന്‍ഡ് മ​ഫി​ൻ​സ് ബേ​ക്ക് ഹൗ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് "ജോ​യ് ഓ​ഫ് ക്രി​സ്മ​സ്’ കേ​ക്ക് മി​ക്സിം​ഗ് സം​ഘ​ടി​പ്പി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. ല​യ​ണ്‍​സ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജെ​യിം​സ് വ​ള​പ്പി​ല കേ​ക്ക് മി​ക്സിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

ഫാ. ഡോ​ള​സ് ആ​ശീ​ർ​വാ​ദ ക​ർ​മം നി​ർ​വഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ലീ​ലാ​മ്മ വ​ർ​ഗീ​സ്, സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ല​യ​ണ്‍​സ് റീ​ജി​യ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​ടി. റ​പ്പാ​യി, ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ന്‍റോ ഡേ​വി​സ് അ​ക്ക​ര, സെ​ക്ര​ട്ട​റി സി.​ജെ. റോ​ണി, ട്ര​ഷ​റ​ർ ഡോ. ​ബി​ജു ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ലോ​വ്സ് ആ​ന്‍ഡ് മ​ഫി​ൻ​സ് ഡ​യ​റ​ക്ട​ർ ജോ​ജു ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്രി​ച്ചൂ​ർ ല​യ​ണ്‍​സ് ക്ല​ബ് നി​ര​വ​ധി സേ​വ​ന​പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ജെ​യിം​സ് വ​ള​പ്പി​ല പ​റ​ഞ്ഞു. പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ഒ​ന്നും ത​ന്നെ ഉ​പ​യോ​ഗി​ക്കാ​തെ പാ​ര​ന്പ​ര്യ​ത്ത​നി​മ​യി​ൽ, എ​ല്ലാ​വി​ധ ഡ്രൈ ​ഫ്രൂ​ട്ട്സു​ക​ളും ഹോം ​മേ​ഡ് വൈ​നി​ൽ മി​ക്സ് ചെ​യ്തെ​ടു​ത്ത കേ​ക്ക് മി​ശ്ര​ണം 90 ദി​വ​സം സൂ​ക്ഷി​ച്ചുവച്ചശേ​ഷം ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ​യാ​ണു കേ​ക്ക് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ലോ​വ്സ് ആ​ൻഡ് മ​ഫി​ൻ​സ് ബേ​ക്ക് ഹൗ​സ് ഷെ​ഫ് ജി​ൻ​സ് പോ​ൾ പ​റ​ഞ്ഞു.