പ​ള്ളി​യു​ടെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു
Wednesday, June 29, 2022 12:50 AM IST
പു​ത്തൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വെ​ട്ടു​കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണു.
ഇന്നലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം.​ ശ​ക​ത​മാ​യ മ​ഴ​യി​ലാ​ണ് പ​ള്ളി​യു​ടെ മ​തി​ലും സം​ര​ക്ഷ​ണ ഭി​ത്തി​യും ഉ​ൾ​പ്പ​ടെ ഇ​ടി​ഞ്ഞ് സ​മീ​പ​ത്തെ ആ​ശ്ര​മം റോ​ഡി​ലേ​ക്കു വീ​ണ​ത്. ഏ​ക​ദേ​ശം 20 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ മ​തി​ൽ ത​ക​ർ​ന്നു വീ​ണു.
വി​വ​രം അ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി റെ​ജി, ഷാ​ജി വാ​ര​പ്പെ​ട്ടി​യി​ൽ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.ജി. ഷാ​ജി, റെ​ജി ജോ​ർ​ജ്, എം.എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ ഭാ​ഗം മ​ണ്ണു​മാ​ന്തി യ​ന്ത്രം എ​ത്തി​ച്ചുനീ​ക്കി.