തി​രു​വി​ല്വാ​മ​ല ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന​യ​ജ്ഞം
Thursday, May 26, 2022 12:57 AM IST
തി​രു​വി​ല്വാ​മ​ല: ഭ​ക്തി​യു​ടെ നി​റ​വി​ൽ ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന​യ​ജ്ഞ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. ശ്രീ​കോ​വി​ലി​ൽ നി​ന്ന് തെ​ളി​യി​ച്ച ഭ​ദ്ര​ദീ​പം വാ​മ​ന​ൻ ന​ന്പൂ​തി​രി സ​പ്താ​ഹ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ‌കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വി​ല്വാ​മ​ല ഗ്രൂ​പ്പ് അ​സി ​ക​മ്മീ​ഷ​ണ​ർ പി. ​ബി​ന്ദു ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദേ​വ​സ്വം മാ​നേ​ജ​ർ മ​നോ​ജ് കെ. ​നാ​യ​ർ, യ​ജ്ഞാ​ചാ​ര്യ​ൻ വെ​ള്ളി​നേ​ഴി ഹ​രി​കൃ​ഷ്ണ​ൻ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​ബി.​ദി​വാ​ക​ര​ൻ, സ​പ്താ​ഹ യ​ജ്ഞ സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ര​ഘു​ന​ന്ദ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മാ​ഹാ​ത്മ്യ​പ്ര​ഭാ​ഷ​ണം ന​ട​ന്നു .