കൂ​രി​ക്കാ​ട് യു​വാ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വം: പ്രതി അറസ്റ്റിൽ
Sunday, October 24, 2021 12:53 AM IST
പാ​വ​റ​ട്ടി: കൂ​രി​ക്കാ​ട് യു​വാ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പാ​വ​റ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​വ​റ​ട്ടി കൂ​രി​ക്കാ​ട് സ്വ​ദേ​ശി നാ​ല​ക​ത്ത് ഏ​ലാ​ന്ത്ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ പാ​വ​റ​ട്ടി എ​സ്എ​ച്ച്ഒ - എം.​കെ.​ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പി.​എം.​ര​തീ​ഷ്, ആ​ർ.​പി.​സു​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി ഓ​ടി ര​ക്ഷ​പെ​ടു​ക​യും ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു.
പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇന്നലെ രാ​വി​ലെ ഗു​രു​വാ​യൂ​ർ കെഎ​സ്ആ​ർടിസി സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പാ​ടൂ​ർ ഇ​ടി​യ​ഞ്ചി​റ ച​ക്കേ​രി വീ​ട്ടി​ൽ ര​വി​യു​ടെ മ​ക​ൻ ര​ഞ്ചീ​ഷി​നാ​ണ് ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് വെ​ട്ടേ​റ്റ​ത്. ബി.​ജെ.​പി. പ്ര​വ​ർ​ത്ത​ക​നാ​യ ര​ഞ്ചീ​ഷ്, കൂ​രി​ക്കാ​ട് പു​ഴ​യോ​ര​ത്തെ പ​റ​ന്പി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സി​നി​മാ ഷൂ​ട്ടി​ംഗി​നാ​യി നി​ർ​മി​ച്ച സെ​റ്റ് പൊ​ളി​ച്ചു വി​ൽ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മാ​ര​കാ​യു​ധ​വു​മാ​യി ആ​ക്ര​മി​ച്ച​ത്.
പു​റ​ത്ത് വെ​ട്ടേ​റ്റ ര​ഞ്ചീ​ഷ് പു​ഴ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ക​യും പി​ന്നീ​ട് പാ​വ​റ​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​മാ​യി കൂ​രി​ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലും പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി, ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.